സായന്തനത്തിലേക്ക് സ്വാഗതം.

Saturday, January 15, 2011

മ്യാന്‍മാറില്‍ നിന്നൊരു ഗാന്ധി

കവിത 
ഇരുപത് വര്‍ഷങ്ങള്‍ ഇരുളില്‍ കഴിഞ്ഞു ഞാന്‍
ഇന്നൊരു ശലഭമായ് വന്നു പുറത്തു ഞാന്‍
പകല്‍ പിറക്കുന്നതോ പൂ വിരിയുന്നതോ
മഞ്ഞിന്‍ കണത്തില്‍ മഴവില്ലു വിരിഞ്ഞതോ
വെണ്‍തിങ്കള്‍, ആറിന്റെ മാറില്‍ തലചായ്ചു-തൂ
വെള്ളിയോടമായ് പാഞ്ഞു പോയീടുന്നതോ
ആമ്പല്‍ക്കുളത്തിലെ കു‍‍ഞ്ഞു കുഞ്ഞോളത്തില്‍
സുന്ദര കുദുമം കുണുങ്ങിച്ചിരിച്ചതോ
വൃക്ഷങ്ങള്‍ പൂത്തു കനിയായ് വിളഞ്ഞതോ
വര്‍ഷങ്ങളായിടു വൃഷ്ടിവര്‍ഷിക്കുന്നതോ
കാലങ്ങളായിട്ടു കാണാതെ പ്യൂപ്പയാം-
കാരിരുമ്പിനുള്ളില്‍ കഴിഞ്ഞു ഞാന്‍  കൂട്ടരെ     
ബര്‍മ്മക്കുസ്വാതന്ത്ര്യം നേടുവാനാശിച്ച്
പോര്‍ക്കളത്തിലച്ഛന്‍   പൊരുതി മരിക്കുമ്പോള്‍
പിച്ചവച്ചീടുന്ന പ്രായത്തിലന്നു ഞാന്‍
അച്ഛന്റെ സ്നേഹത്തണല്‍ കൊതിച്ചീലയോ
അമ്മയുമൊത്ത് ഞാനിന്ത്യയില്‍  വന്നതും
ഡല്ഹിയിലന്നൊരു കോളേജില്‍ ചേര്‍ന്നതും
മൈക്കിള്‍ എറീസനെ വരനായ് വരിച്ചതും
ഓര്‍മയില്‍  മങ്ങാതെ നില്പുണ്ട് കൂട്ടരെ
മക്കളില്‍ മൂത്തവന്‍  അലക്സാണ്ടറും
രണ്ടാമന്‍  കിമ്മിനെ നൊന്തുപെറ്റിട്ടതും
സൂക്കിയെന്നുള്ള വെറും പെണ്ണുമാത്രം              
രോദനം കേള്‍ക്കുന്നതകലത്തില്‍  നിന്നല്ല
ചുറ്റിലും ചുറ്റിലും പട്ടാളതാണ്ഡവം
ഓങ്ങ്സാങ്ങിന്‍  പുത്രിയാ മനസു നൊന്തു
സൂക്കിതന്‍  ചിത്തം പ്രക്ഷുബ്ധം അസ്വസ്ഥം
ദുരിതക്കയത്തില് കഴിയുന്ന ജനതതി
കാതില്‍ വിളിക്കുന്നു പോരുമോ സൂക്കി നീ.
അച്ഛന്റെയാത്മാവു പ്രേരണയായിപ്പോള്‍
മോചനപ്പോരാട്ട ഭൂമിയിലെത്തുവാന്‍
ഇല്ല, കുടുംബ സൗഖ്യത്തില്‍ മാത്രം കഴിയുവാന്‍
സോദരര്‍ നീളേയുഴലുന്ന കാണുമ്പോള്‍
പട്ടാളഭരണം അരിഞ്ഞു വീഴ്ത്തീടിന
ആയിരമായിരം സോദരര്‍ തന്നുടെ
രോദനം രോദനം എവിടെയുമെവിടെയും
അടിമത്തച്ചങ്ങല പൊട്ടിച്ചെറിയുവാന്‍
അഹിംസയും സ്നേഹവും ചേര്‍ത്തു കോര്‍ത്തീടിന
സ്വാതന്ത്ര്യപോരാട്ട സംഘം പടുത്തിതു
മ്യാന്‍മാറിന്‍ ഗാന്ധിയാം സുമുഖി സൂക്കി
വെകിളിപിടിച്ചല്ലോ പട്ടാളച്ചെറ്റയ്ക്ക്
തടവറയ്ക്കുള്ളില് തളച്ചിട്ടനന്തമായ്
ഇരുപത് വര്‍ഷമായ് ഇരുളില്‍ കഴിഞ്ഞു ഞാന്‍
ഇന്നൊരു ശലഭമായ് വന്നൂ പുറത്തുഞാന്‍
വരിക യോദ്ധാക്കളെ സ്വാതന്ത്ര്യ പുലരിക്ക്
ആഹൂതിയര്‍പ്പിച്ചും മോചനം നേടുവാന്‍.

7 അഭിപ്രായങ്ങള്‍:

Jazmikkutty January 18, 2011 at 7:59 PM  

കവിത നന്നായിരിക്കുന്നു.....സൂക്കിയെ കുറിച്ചു ഇങ്ങനെ ഒരു കവിത രചിച്ചതില്‍ അഭിനന്ദനങ്ങള്‍...അവസാനം അവര്‍ പുറത്തുവന്നുവല്ലോ..ടീവിയില്‍ അവരുടെ സ്വാതന്ത്ര ഘോഷയാത്ര കാണിച്ചപ്പോള്‍ അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞിരുന്നു..

Kalavallabhan January 18, 2011 at 10:27 PM  

നല്ലത് മാത്രം പറയാവുന്ന ഒരു കവിത.
വളരെ ഇഷ്ടമായി
ആശംസകൾ

T T Balakrishnan. Krishnageetha. January 21, 2011 at 7:56 AM  

മുന്നില്‍ നമിക്കുന്നു ഖിന്നനായ്...............

rarichan January 29, 2011 at 10:21 AM  

hay jimmikkuty
ente kavithayile
sookkiye poornnathayil ethichathinnu
nanni

rarichan January 29, 2011 at 10:23 AM  

hay nandhu
sookkiye vayichathinnu nanni

rarichan January 29, 2011 at 10:26 AM  

aasemsakalkke orayirem nanni

anandan kalluvalappil February 2, 2011 at 7:48 AM  

anukalika vishayangal nomparam aakumpol ava kavyabeejamaavunnathu swaabhavikam kavithyude vazhi puthiyathu thanne . puthiya vizhayangalkkayi kavithakalkkayi kaaththiriykkam!

ജാലകം

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP