സായന്തനത്തിലേക്ക് സ്വാഗതം.

Sunday, May 15, 2011

വാച്ച്

ശിഷ്യന്റെ കാഴ്ചക്കുറവ് യഥാസമയം ശ്രദ്ധയില്‍പ്പെടുത്തി അന്ധതയില്‍ നിന്നും മോചനം നേടിക്കൊടുത്തതിന് പാരിതോഷികമായി നല്‍കിയ വാച്ച് വാങ്ങാന്‍ മടിച്ചു നില്‍ക്കുന്ന ഗുരുവിന്റെ മുന്നില്‍ നില്‍ക്കുന്ന കുട്ടിയുടെ മനസ്സിലൂടെ കടന്നുപോയ ചിന്ത.
കവിത
ഒരു വാച്ചിലെന്തിരുക്കുന്നു
ചോദിച്ചൂ ചിലരെന്നോട്
സൂചിയം അക്കവും ചേര്‍ന്നാല്‍
വാച്ചെന്നായി ചിലര്‍
ഡയലും സ്വര്‍ണക്കവറും
കറങ്ങും യന്ത്രവും സ്പ്രിങ്ങും
ഒക്കെച്ചേര്‍ന്നാലേ
വാച്ചാകൂയെന്നായി ചിലര്‍
ഇവനെക്കുറിച്ചെന്തിത്ര
കേമം പറയാനെന്നും ചിലര്‍
പറയാനില്ലെന്നോ!
പറഞ്ഞാല്‍ തീരില്ലെന്നായി ഞാനും
ഭൂമിതന്‍ കറക്കം സെക്കന്റു കുറഞ്ഞെന്നും
കീഴ് മേല്‍ മറിയും കാറിന്റെ വേഗം കൂടിയെന്നും
പൊക്രാനില്‍ പൊട്ടിച്ചീ നാടിനെ
പീക്കിരി പോക്കിരിയാക്കിയ ബോംബും
ജപ്പാനെ ജയിക്കാനായി
നരനെച്ചാരക്കൂമ്പാരമാക്കിയ നേരവും
കൃത്യമായ്ക്കാട്ടീടുക ഇവനെന്നറിയുക.
സൂര്യനസ്തമിക്കാത്തൊരാ സാമ്രാജ്യത്തെ
സാത്തിക ഭാവത്താലെ നേരിട്ടതും
തമ്മില്‍ക്കുത്തിക്കീറും ഹിന്ദു-മുസ്ലീങ്ങളെ
ചേര്‍ത്തൊരു ചരടില്‍ക്കോര്‍ത്തു സമന്വയിപ്പിച്ചതും
ആരുടെ വാക്കാല്‍, നാക്കാലെന്നാലവരുടെ
അരയില്‍ത്തൂങ്ങിക്കിടപ്പതുമീക്കൊച്ചു വാച്ചത്രെ!
കുഞ്ഞിന്റെ കാഴ്ചക്കെന്തോ കുറവുണ്ടെന്ന്
കമ്പ്യൂട്ടര്‍ക്കണ്ണാലെ കണ്ടതും
കയ്യോടെ ഡോക്ടറെക്കാട്ടി
കണ്ണട വെപ്പിച്ചതും
ഇരുള്‍ പരന്നീടുമാ കണ്‍കളില്‍ തൂ-
വെളിച്ചം വീശീടാനും
കാരണമായൊരെന്‍ ടീച്ചര്‍ക്ക്
സമ്മാനിച്ചതും
നേരം കാട്ടീടുമിക്കൊച്ചു വാച്ചത്രെ!

4 അഭിപ്രായങ്ങള്‍:

അനുരാഗ് May 15, 2011 at 9:43 PM  

വാച്ച്‌ കവിത കൊള്ളാം

സന്തോഷ്‌ പല്ലശ്ശന May 15, 2011 at 11:31 PM  

മാഷെ കവിത ഇഷ്ടായി പക്ഷെ തുടക്കം മുതല്‍ വളരെ പ്രധാനപ്പെട്ട ഇടങ്ങളില്‍ സ്‌പെല്‍ മിസ്റ്റേക്‌സ് ഉണ്ട് അതൊന്നു തിരുത്തണം. ഉദാഹരണത്തിന് 'ദുരവിന്റെ മുന്നില്‍', 'സൂചിയും അക്കവും ചോര്‍ന്നാല്‍'...

ബൈജൂസ് May 16, 2011 at 5:01 PM  

നല്ല കവിത മാഷേ..

കെ.കെ.രാരിച്ചന്‍ May 19, 2011 at 4:49 AM  

നന്ദി. സന്തോഷ് വന്നതിന്, വായിച്ചതിന്, തെറ്റ് ചൂണ്ടിക്കാണിച്ചതിന് .
നന്ദി. അനുരാഗ്, ബൈജൂസ് .
സ്നേഹത്തോടെ,
രാരിച്ചന്‍ മാസ്റ്റര്‍

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP