സായന്തനത്തിലേക്ക് സ്വാഗതം.

Saturday, June 18, 2011

ആവനാഴിക്കു വേദനിച്ചീടുമോ?

കട്ടു തിന്നുന്ന കുഞ്ഞെലിക്കുട്ടികള്‍
കൂട്ടമായ് വന്നു കരണ്ടു തിമിര്‍ക്കുമ്പോള്‍
അമ്പുകൊണ്ടു മുറിപ്പെടുത്തീടുകില്‍
ആവനാഴിക്കു വേദനിച്ചീടുമോ?
ചുട്ടുപൊള്ളുന്നടുപ്പിലെ കപ്പയും
ചട്ടിയില്‍ വെന്ത കൊഞ്ചും കരണ്ടുപോയ്
അട്ടിയട്ടിയായ് വെച്ചോരുറിയുടെ
അറ്റമങ്ങ് മുറിച്ചിട്ട കാരണം
പൊട്ടിയങ്ങ് ചിതറിക്കിടക്കുന്നു
പുത്തനാം ചട്ടിയെത്രയോ, കൂട്ടരേ
ചെമ്പരത്തിപ്പൂവിനെപ്പോലുള്ള
ചെന്നിയും ഹന്ത! കരണ്ടു, വികൃതമായ്
പൊന്നുപോലെ പഴുപ്പിച്ചു സൂക്ഷിച്ച
പൊന്‍നിറം പൂണ്ട പൂവനും കരണ്ടുപോയ്ു
ചെന്നിറം പൂണ്ട രണ്ടിളം ചുണ്ടുകള്‍
ചെങ്കദളിയെന്നോര്‍ത്തു കരണ്ടുപോയ്
ചുറ്റുപാടുള്ളതൊക്കെ കരളുന്ന
മൂക്കു നീണ്ടൊരു കുഞ്ഞെലിക്കുട്ടിയെ
അമ്പുകൊണ്ടു മുറിപ്പെടുത്തീടുകില്‍
ആവനാഴിക്കു വേദനിച്ചീടുമോ?

5 അഭിപ്രായങ്ങള്‍:

Mohammed Kutty.N June 18, 2011 at 8:41 PM  

ഇഷ്ടമായി കവിത .കരളും കരണ്ടു കരണ്ടു തിന്നുന്ന 'കുഞ്ഞെലി'കളാണ് ചുറ്റുപാടും!അവക്കെതിരെ ചൂണ്ടുന്ന ചൂണ്ടുവിരലു തന്നെയാണ് കവിതയും.നന്ദി...ആശംസകളോടെ,

രഞ്ജിത്ത് കണ്ണൻകാട്ടിൽ June 18, 2011 at 9:22 PM  

കുഞ്ഞല്ലിക്കുട്ടിയെന്നാ ആദ്യം വായിച്ചേ...
എന്തായലും ശെര്യന്നെ ല്ലെ....

കവിത കൊള്ളാം....

K.P.Sukumaran June 19, 2011 at 3:48 AM  

ആശംസകള്‍ ...

- സോണി - June 19, 2011 at 4:42 AM  

ചെന്നിയും കരളുന്ന എലി... കാലമോ?

സൗഗന്ധികം December 24, 2013 at 11:19 PM  

പാഷാണം തിന്നാലും ചവില്ല ഇവറ്റകൾ.ഹ...ഹ..

നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംശകൾ...

ജാലകം

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP