സായന്തനത്തിലേക്ക് സ്വാഗതം.

Monday, January 24, 2011

വീണ്ടും ഒരു ഡിസംബര്‍

കവിത

അന്ന്,
ഞാന്‍
അഷ്നയെക്കാള്‍ ചെറുതായിരുന്നു.
ബാപ്പയുടെ വരവും കാത്ത്
ഡിസംബര്‍ ഇരുപത്തിയെട്ടിന്റെ
ഒരു തണുത്ത സായന്തനത്തില്‍
ഞാന്‍
ഉമ്മയുടെ മടിയിലിരുന്ന്
കൊഞ്ചിക്കൊണ്ടിരുന്നു
എന്നെ  പരിഹസിച്ചെന്ന വണ്ണം
ഒരു വണ്ണാത്തിപ്പുള്ള്
ചിലച്ചു കൊണ്ടിരുന്നു.
ആട്ടിയും തുപ്പിയും അതിനെപ്പായിക്കാന്‍
ഉമ്മ ശ്രമിച്ചെങ്കിലും
പുള്ളു ചിലച്ചുകൊണ്ടേയിരുന്നു.
പുള്ളു പറഞ്ഞു
ഒരു വര്‍ഷത്തിന്റെ മരണം
ഈ ഡിസംബറിലത്രേ!
ഒരു നൂറ്റാണ്ട് മരിച്ചു വീഴുന്നതും
ഈ ഡിസംബറിലത്രേ!
യുഗവും മഹായുഗവും കല്പാന്തവും
തുരു തുരാ മരിച്ചു വീഴുന്നതും
ഈ ഡിസംബറിലത്രേ!

അങ്ങ് വടക്കു വടക്ക് 
ഉത്തര ദേശത്ത് 
പൊളി പറഞ്ഞു പരത്തി
ഒരു പള്ളി പൊളിച്ചതും
ഈ ഡിസം ബറിലത്രേ .
ആ - ഹറാം പിറന്നവര്‍
നിരപരാധിയായ, എന്റെ
ബാപ്പയെ കൊല്ലാനും
കാരണം
ഈ ഡിസംബര്‍  തന്നെയാണോ?
 

6 അഭിപ്രായങ്ങള്‍:

jayanEvoor January 25, 2011 at 4:22 AM  

ആവാൻ വഴിയില്ല.
പാവം ഡിസംബർ.
കൊല്ലും കൊലയുമൊക്കെ
മനുഷ്യന്മാർ ചെയ്യുന്നതല്ലേ...

ആറങ്ങോട്ടുകര മുഹമ്മദ്‌ January 25, 2011 at 6:13 AM  

ഡിസമ്പറിലെ കണ്ണീര്‍ച്ചോദ്യങ്ങള്‍ ഹൃദ്യം..

reshma January 29, 2011 at 5:16 AM  

സ്കൂളില്‍ പഠിക്കുമ്പോള്‍ താങ്കള്‍ക്ക് ഇങ്ങിനെയൊരു 'വാസന ' ഉള്ളത് ഞാന്‍ അറിഞ്ഞിരുന്നില്ല. ഇനിയും കവിതകള്‍ പ്രതീക്ഷിക്കട്ടെ ,,,,,,,,,,,ഒരു പൂര്‍വ വിദ്യാര്‍ഥി

rarichan January 29, 2011 at 10:00 AM  

ente varikaliloode kannodichathinnu nanni

rarichan January 29, 2011 at 10:04 AM  

enta kavitha vayichathinnu nanni

rarichan January 29, 2011 at 10:07 AM  

ente kavitha vilayiruthiyathinnu nanni

ജാലകം

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP