സായന്തനത്തിലേക്ക് സ്വാഗതം.

Friday, February 11, 2011

കുണ്ടില്‍ വീണ കുഞ്ഞെലിക്കുട്ടി

കവിത
മഞ്ഞുമലയില്‍ നിന്നു വന്ന കുഞ്ഞെലിക്കുട്ടീ- നിന്റെ
മന്ദഹാസം മാഞ്ഞു പോയതെന്തെലിക്കുട്ടീ
മാലാഖയായ് നടന്ന് മാളങ്ങളഞ്ചാറ്
മാറി മാറി പുല്‍കി നീയുല്ലസിച്ചീലേ
മാര്‍ജ്ജാരന്‍ വന്ന നാളില് മാറി മാറിക്കേറി നീ-
മാളങ്ങളാറിലും മറഞ്ഞിരുന്നീലേ
മഞ്ഞാണ് കുഞ്ഞാണ് ഭൂമീല് നടന്നൂടാ
'മാനം' ഇടിഞ്ഞിതാ വീണീടുന്നേ
മഞ്ഞക്കടലാസു നോക്കി കുഞ്ഞെലിക്കുട്ടി
മാളോര് കേക്കെ കരഞ്ഞിടുന്നേ
മാനം ഇടിഞ്ഞിതാ വീണീടുന്നേ
ജീവനില്‍ കൊതിയുണ്ടേല്‍ ചുറ്റിലും നില്‍ക്കണേ-
ചളിക്കുണ്ടിലേക്കെല്ലാരും വന്നീടണേ..
മഞ്ഞുമലയില്‍ നിന്നു വന്ന കുഞ്ഞെലിക്കുട്ടി
തൊണ്ട കീറി വിളിക്കുന്നേേ; 'മാന'മിടിയുന്നേ
കേട്ടവര്‍ കേട്ടവര്‍ കുണ്ടിന്റെ ചുറ്റിലും
കൂടി നിന്ന് പഴങ്കഥ പറഞ്ഞിടുന്നേ
പണ്ടെങ്ങാന്‍ ചുണ്ടെലി പയ്യാരം ചൊല്ലീട്ട്
കുണ്ടില്‍നിന്ന് ചാടിയ കഥ പറയുന്നേ..
അത്തരം കളികളാല്‍ കുണ്ടില്‍ നിന്ന് കേറിടാന്‍
ഇക്കാലം പറ്റൂല കുഞ്ഞെലിക്കുട്ടീ.
8 അഭിപ്രായങ്ങള്‍:

ചാർ‌വാകൻ‌ February 13, 2011 at 8:47 PM  

കുണ്ടിൽ വീണ കുഞ്ഞാലികുട്ടിയെന്നാ ആദ്യം വായിച്ചത്.

JITHU February 14, 2011 at 8:13 AM  

Athu "Elikutti" thanne...Haaha...kollaam.. :D

vijayan February 14, 2011 at 6:38 PM  

ചാര്‍വാകന്നു കണ്ണിനു അസുഖം ഉണ്ടായിട്ടാണോ " കുഞ്ഞെലിക്കുട്ടി" ,"കുഞ്ഞാലിക്കുട്ടി" യായി തോന്നിയത് ? അതോ
ആനുകാലിക പ്രശ്നം ആയതുകൊണ്ടോ? കവിത നന്നായി ആസ്വതിച്ചു എന്ന് മനസ്സിലായി .അഭിനന്ദനങ്ങള്‍ .
പിന്നെ കന്നോരിന്റെ മീശ നന്നായി ഇഷ്ടപ്പെട്ടു .ഒരു പക്ഷെ നമ്മുടെ കവി തിരഞ്ഞെടുക്കുന്ന അടുത്ത വിഷയം '
" കണ്കേട്‌ വന്ന ചാര്‍വാകന്‍ ", "കുട്ടി തലയും നരച്ച മീശയും "," കാര്ന്നോരിന്റെ പുഞ്ചിരി " എന്നൊക്കെയാവും.
നമുക്ക് പ്രതീക്ഷിച്ചു
കൂടെ
രാരിച്ചന്‍ സാറെ?

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP